Wednesday, April 16, 2014

സോളാർ വാട്ടർ ഹീറ്റർ തിരഞ്ഞെടുക്കുമ്പോൾ

പലതരത്തിലും, തലത്തിലുമുള്ള സോളാർ വാട്ടർ ഹീറ്ററുകൾ മാർക്കറ്റിൽ ഉള്ളപ്പോൾ നല്ലത് തിരഞ്ഞെടുക്കുക എന്നത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ട് തന്നെയാണ്.

കേരളത്തിലെ കാലാവസ്ഥക്ക് ഫ്ളാറ്റ് ടൈപ്പല്ല ട്യൂബ് ടൈപ്പാണെന്നത് മുമ്പെ എഴുതിയത് ശ്രദ്ധിച്ചിരിക്കുമല്ലോ?
< http://solarwaterheaterindia.blogspot.in/2014/02/blog-post.html >

ട്യൂബ് ടൈപ്പ് തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്നാണിവിടെ സൂചിപ്പിക്കുന്നത്.
  • ട്യൂബിന്റെ നീളം : പ്രധാനമായും രണ്ട് നീളത്തിലുള്ള ട്യൂബുകൾക്കൊണ്ടുള്ളത് ലഭ്യമാണ്, 1500mm ഉം 1800mm ; നീളം കൂടിയതാണുത്തമം എന്ന് പറയേണ്ടതില്ലല്ലോ.
  • ഡയാമീറ്റർ: നീളം പോലെത്തന്നെ 47mm-ലും 58mm-ലും ട്യൂബുകൾ ലഭ്യമാണ്, ഇവിടേയും 58mm ആണുത്തമം. നീളവും ഡയമീറ്ററും കൂടിയ ട്യൂബ് ഉപയോഗിച്ച സോളാർ വാട്ടർ ഹീറ്റർ പെട്ടെന്ന് വെള്ളം ചൂടാക്കുന്നു. വണ്ണം കുറഞ്ഞ ട്യൂബുകളുള്ളതാണെങ്കിലും എണ്ണം കൂട്ടിയാൽ ഒരേ അളവുതന്നെയല്ലെ എന്ന ന്യായീകരണം ശരിയല്ല. അതായത്, 47mmവണ്ണത്തിലുള്ള 15 ട്യൂബുകള്‍ ഉപയോഗിക്കുന്നതും 58mm വണ്ണത്തിലുള്ള 10 എണ്ണം ഉപയോഗിക്കുന്നതും ഒന്നുതന്നെ എന്നുതോന്നാമെങ്കിലും ടെക്ക്‌നിക്കലി രണ്ട് പ്രശ്നമുണ്ട്;
    • വണ്ണം കൂടിയവയായിരിക്കും എഫ്ഫെക്ടീവായിട്ട് സോളാർ റേയ്സ് കളക്ട് ചെയ്യുക (അപ്പേർചർ കുറവുള്ളതുകൊണ്ടാണിത്)
    • 15 ട്യൂബുകൾ എന്നാൽ ടാങ്കിൽ 15 ദ്വാരങ്ങൾ എന്നാണർത്ഥം, കൂടുതൽ ദ്വാരങ്ങൾ ഉള്ളത് ടാങ്കിന്റെ ബലം കുറയ്ക്കുമെന്നു മാത്രമല്ല, ടാങ്കിൽ നിന്നും കൂടുതൽ ചൂട് നഷ്ടപ്പെടുന്നു.
  • ട്യൂബുകൾ പലവിധത്തിലുണ്ട്, ത്രീ ലേയർ ആണിന്നത്തേ ഏറ്റവും എഫിഷ്യൻസിയുള്ള ട്യൂബുകൾ.
  • ഇതൊന്നുമല്ലാതെ ഏറ്റവും പുതിയ ട്യൂബുകൾ ഇപ്പോൾ Kaltech Energy നിര്‍മ്മിക്കുന്നുണ്ട്, 2100mm / കോറുഗേറ്റഡ് (Corrugated) ടൈപ്പായ  ഈ ട്യൂബ് മറ്റുളതിനേക്കാൾ 25% കൂടുതൽ എഫിഷ്യന്റാണ്, അതായത് പെട്ടെന്ന് വെള്ളം ചൂടാവുന്നു. കോറുഗേറ്റഡ് സർഫസായതിനാൽ കൂടുതൽ താപം ആഗിരണം ചെയ്യുന്നതുകൊണ്ടാണിതു സംഭവിക്കുന്നത്.
വിലകുറവും/ വലിയ ബ്രാൻഡുകളും നോക്കിവാങ്ങുന്നതിനുമുമ്പെ ട്യൂബിന്റെ സ്പെസിഫിക്കേഹൻ
ചോദിച്ചുമനസ്സിലാക്കി വാങ്ങുക, നമുക്ക് വേണ്ടത് തണുപ്പ് കാലത്തും മഴക്കാലത്തും ചൂടുവെള്ളം ഉറപ്പുതരുന്ന, ലീക്കില്ലാത്ത സോളാർ വാട്ടർ ഹീറ്ററുകളാണ്.

ആരാണത് നിർമ്മിക്കുന്നത്, ഉപയോഗിക്കുന്നവരോട് ചോദിച്ചുറപ്പുവരുത്തി വാങ്ങിയാൽ തണുപ്പ് കാലത്തും മഴക്കാലത്തും ചൂടുവെള്ളം ഉറപ്പിക്കാം.

No comments:

Post a Comment

About Me

My photo
Dubai, Dubai, United Arab Emirates
This blog offers insights into different types of solar water heating solutions, solar PV systems, integrated solar energy solutions, and the latest technological advancements.