Friday, November 29, 2013

നിലവാരമുള്ള സോളാര്‍ വാട്ടര്‍ ഹീറ്റര്‍ എങ്ങിനെ തിരങ്ങെടുക്കാം

സോളാര്‍ വട്ടര്‍ ഹീറ്റര്‍ തിരഞ്ഞെടുക്കുന്നതെങ്ങിനെ

ചിലവില്ലാതെ സോളാര്‍ വാട്ടര്‍ ഹീറ്ററില്‍ നിന്നും സുലഭമായി ലഭിക്കുന്ന ചൂടുവെള്ളം ശേരിയായ അര്‍ത്ഥിലുപയോഗിച്ച് വരുമാനമുണ്ടാക്കാനിനിയും വൈകിക്കൂടാ എന്നാല്‍ സോളാര്‍ വാട്ടര്‍ ഹീറ്ററുകളെ ഇലക്ട്രിക് ഹീറ്ററുകള്‍ക്ക് പകരമായിമാത്രം കാണുന്ന രീതി മാറിയാലേ അതിനു സാധ്യമാകൂ. 

സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍ വിശാലമായ അര്‍ത്ഥത്തിലുപയോഗിച്ചാല്‍  പ്രത്യക്ഷത്തിലുള്ള ഇലക്ട്രിസിറ്റി ബില്ലിലുണ്ടാകുന്ന കുറവിനൊപ്പം പരോക്ഷമായി മറ്റുപലഗുണങ്ങളുമുണ്ടെന്ന് മനസ്സിലാക്കാം. ഉദാഹരണത്തിന്‌, സോളാര്‍ വാട്ടര്‍ ഹീറ്ററിലെ ചൂടുവെള്ളം പാചകത്തിനുപയോഗിച്ചാല്‍, കുക്കിങ്ങ് ഗ്യാസിന്റെ  ഉപഭോഗം കുറക്കാമെന്നതിനൊപ്പം സമയം ലാഭിക്കാം;

അറുപതോ എഴുപതോ ഡിഗ്രിയില്‍ ലഭിക്കുന്ന ചൂടുവെള്ളം നേരിട്ട് കുക്കിങ്ങിനുപയോഗിക്കുമ്പോള്‍ കുറച്ചൊന്നും സമയമല്ല ലാഭിക്കാനാവുക. പാത്രം കഴുകാന്‍ സോളാര്‍ വാട്ടര്‍ ഹീറ്ററില്‍ നിന്നുമുള്ള ചൂടുവെള്ളം ഉപയോഗിച്ചാല്‍, ഡിഷ്‌ വാഷ്  ലിക്വിഡിന്റെ ഉപയോഗം കുറക്കുന്നതിനൊപ്പം പാത്രങ്ങളെ അണുവിമുക്തമാക്കുന്നു.

കൈകഴുകാനും കുടിക്കാനും ചൂടുവെള്ളം ഉപയോഗിച്ചാല്‍ രോഗാണുക്കളെമാറ്റി നിര്‍ത്താമെന്ന് പറയേണ്ടതില്ലല്ലോ! മുകളില്‍ സൂചിപ്പിച്ചതൊക്കെ പ്രത്യക്ഷത്തിലുള്ള  ഗുണങ്ങളാണെങ്കില്‍ പരോക്ഷമായുണ്ടാകുന്ന ഗുണങ്ങള്‍ കാണുക;

 ഉപയോഗിക്കുമ്തോറും കുറഞ്ഞുവരുന്ന ഒന്നാണല്ലോ ഭൂമിയിലുള്ള ഊര്‍ജ്ജ സ്രോദസ്സുകള്‍ , സോളാര്‍ വാട്ടര്‍ ഹീറ്ററുപയോഗിക്കുമ്പോള്‍, കുക്കിങ്ങ് ഗ്യാസിന്റേയും വിറകിന്റേയും ഉപഭോഗം കുറക്കുന്നു അതുവഴി പരിസ്ഥിതി സംരക്ഷിക്കപ്പേടുന്നു.

 എന്നാല്‍വേനല്‍കാലത്തും മഴക്കാലത്തും മഞ്ഞ് കാലത്തും നല്ല ചൂടുവെള്ളം ലഭ്യമാക്കുന്ന നിലവാരമുള്ള സോളാര്‍ വാട്ടര്‍ ഹീറ്ററുകളുപയോഗിച്ചാലേ ഇതെല്ലാം സാധ്യമാകൂ. വിലകുറവടക്കം പല വാഗ്ധാനങ്ങളുമായി പരസ്യം ചെയ്ത് പലവിധ സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍ മാര്‍ക്കെറ്റിലുണ്ടാകുമ്പോള്‍, നല്ല നിലവാരമുള്ളത് തിരിച്ചറിയാന്‍ കഴിയുന്നിടത്താണ്‌ ഉപഭോക്താവിന്റെ മിടുക്കിരിക്കുന്നത്.
സോളാര്‍ വാട്ടര്‍ ഹീറ്റര്‍ വാങ്ങാന്‍ പോകുന്നതിനു മുമ്പെ, ഏത് തരത്തിലുള്ളത്, എത്ര കപ്പസിറ്റിയിലുള്ളത് എന്നതിനെപ്പറ്റിയൊക്കെ നല്ല ധാരണയില്ലെങ്കില്‍ സെയില്‍സ്മാന്‍റ്റെ ബുദ്ധി പ്രവര്‍ത്തിക്കും ഏതെങ്കിലും സോളാര്‍ വാട്ടര്‍ ഹീറ്റര്‍ വാങ്ങിസ്ഥാപിക്കും ഉദ്ദേശിച്ച ഫലം കിട്ടാതെവരുമ്പോള്‍ പിന്നെ സംഭവിക്കുന്നത്;

 " ഏയ് സോളാര്‍ വാട്ടര്‍ ഹീറ്ററോ, ... അത് ചൂടൊന്നും തരൂല്ല... ചൂടുകാലത്ത് കുറച്ചു ചൂടുവെള്ളം കിട്ടിയാ ഭാഗ്യം "

 എന്നൊരു കമന്റും പാസാക്കി ഉപഭോക്താവ്‌ അതിനെ പറ്റി മറക്കും ഇതില്‍ പറയുന്ന രീതിയില്‍ നിങ്ങള്‍ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ തിരഞ്ഞെടുത്താല്‍ മുകളില്‍ സൂചിപ്പിച്ച എല്ലാ രീതിയിലും നിങ്ങള്‍ക്കുപയോഗിക്കാം.

  സോളാര്‍ വാട്ടര്‍ ഹീറ്റര്‍ - കപ്പാസിറ്റി

ഒരു ദിവസം ലഭ്യമാക്കുന്ന ചൂടുവെള്ളത്തിന്റെ അളവാണൊരു സോളാര്‍ വാട്ടര്‍ ഹീറ്ററിന്റെ കപ്പാസിറ്റി. 100 LPD  എന്നാല്‍ ഒരു ദിവസം 100 ലിറ്റര്‍ ചൂടുവെള്ളം കിട്ടുമെന്നര്‍ത്ഥം. സോളാര്‍ വാട്ടര്‍ ഹീറ്റര്‍ വാങ്ങാന്‍ പോകുന്നതിനു മുമ്പെ, ഒരു ദിവസം തനിക്കെത്ര ചൂടുവെള്ളം ആവശ്യമെന്നതിനെപ്പറ്റി ധാരണ ഉപഭോക്താവിനുണ്ടായിരിക്കണം. കുളിക്കാന്‍ മാത്രമാണോ, അതോ കുളിക്കാനും കുടിക്കാനും മാണോ അതുമല്ല പാചകത്തിനും ഉപയോഗിക്കുമോ എന്നൊക്കെ ആദ്യമേ തീരുമാനിക്കണം.

 കുളിക്കാന്‍ മാത്രമാണെങ്കില്‍, 2 പേര്‍ക്കൊരു ദിവസം 100 ലിറ്റര്‍ മതിയാവും എന്നാല്‍ അടുക്കളയിലേക്കും മറ്റും എടുക്കുണ്ടെങ്കില്‍ കപ്പാസിറ്റി കൂടുതല്‍ എടുക്കേണ്ടിവരും

  സോളാര്‍ വാട്ടര്‍ ഹീറ്റര്‍ എത്രവിധം

 കപ്പാസിറ്റി തീരുമാനിച്ചാല്‍ പിന്നെ വേണ്ടത് ഏത് തരത്തിലുള്ള സോളാര്‍ വാട്ടര്‍ ഹീറ്റര്‍ തിരഞ്ഞെടുക്കുമെന്നാണ്‌. കുളിക്കാനുപയോഗിക്കുന്ന വെള്ളം ബക്കറ്റുകളിലെടുത്താണുപയോഗിക്കുന്നതെങ്കില്‍ / വാട്ടര്‍ പമ്പില്ലാതെ മുകളിലെ ടാങ്കില്‍ നിന്നുമാണ്‌ വെള്ളം ചൂടാക്കാനായിട്ടുപയോഗിക്കുന്നതെങ്കില്‍, പ്രഷറില്ലാത്ത ടൈപ്പാണുപയോഗിക്കേണ്ടത്.

 എന്നാല്‍ കുളിമുറികളില്‍ ഉപയോഗിക്കുന്നത് പ്രഷറോടുകൂടിയ വെള്ളം മികറിലാക്കിയാണെങ്കില്‍ പ്രഷറുള്ള തരത്തിലുള്ളതാണുപയോഗിക്കേണ്ടത്.

  ഏത് സാങ്കേതികവിദ്യതിലുള്ളത് ഉപയോഗിക്കും

 പ്രധാനമായും സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍ രണ്ട് സാങ്കേതികവിദ്യയിലുള്ളതാണുള്ളത്, കാലങ്ങളായുള്ള ഫ്ലാറ്റ് ടൈപ്പും ഏറ്റവും പുതിയ ഇവാകു്‌വേറ്റഡ് ട്യൂബ് അടിസ്ഥാനപ്പെടുത്തിയുള്ളതും.

 സാങ്കേതികമായി പല മാറ്റങ്ങളും വന്നിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി സൂര്യപ്രകാശത്തില്‍ നിന്നും തപം സ്വീകരിക്കുന്ന കോപ്പര്‍ ട്യൂബാണ്‌ ഫ്ലാറ്റ് പ്ലേറ്റ് ക്കളക്-ടര്‍ ടൈപ്പിലുള്ളത് ഇവാകു്‌വേറ്റഡ് ട്യൂബ് ടൈപ്പിലുള്ള സോളാര്‍ കളക്‌ടേറുകളുപയോഗിച്ചുള്ള സോളാര്‍ വാട്ടര്‍ ഹീറ്റര്‍ പുതിയ തലമുറയാണ്‌.

 രണ്ട് വിഭാഗത്തിനും അവയുടേതായ ഗുണങ്ങളുണ്ടെങ്കിലും ഉപയോഗിക്കുന്ന സ്ഥലത്തിന്‌ വലിയ പ്രാധാന്യമുണ്ട്. പരന്നിരിക്കുന്ന പ്രതലമുള്ള സോളാര്‍ കളക്‌ടറായതിനാല്‍ രാവിലേയും വൈകീട്ടുമുള്ള കിരണങ്ങള്‍ പതിക്കില്ലെങ്കിലും നട്ടുച്ചക്കുണ്ടാകുന്ന കിരണങ്ങള്‍ പൂര്‍ണ്ണമായും അവയില്‍ പതിക്കുകയും ചെറിയ സമയം കൊണ്ട് ചൂടുവെള്ളം ടാങ്കില്‍ നിറയുകയും ചെയ്യും നല്ല നിലവാരമുള്ള ടാങ്കാണെങ്കില്‍ താപനഷ്ടം കുറവായതിനാല്‍ ലഭിക്കുന്ന വെള്ളത്തിനും നല്ല ചൂടുണ്ടാകും.

 ഇനി  ഇവാകു്‌വേറ്റഡ് ട്യൂബ്  ടൈപ്പ് സോളാര്‍ കളക്‌ടേറുകളുടെ കാര്യമെടുത്താല്‍ അതിന്റെ വട്ടത്തിലുള്ള ആകൃതികൊണ്ട്, ഏതെ വശത്തുനിന്നും സൂര്യകിരണങ്ങള്‍ പതിക്കുകയും അവയില്‍ നിന്നൊക്കേയും താപം ആഗിരണം ചെയ്യുന്നു.

ഇതുകൊന്ടുതന്നെ രാവിലെ മുതല്‍ വൈകുന്നേരം വരേയും സോളാര്‍ കളക്‌ടര്‍ പ്രവര്‍ത്തിച്ചുകൊന്ടിരിക്കുന്നു.

കളക്‌ടറുകളുടെ താപ നഷ്ടം നോക്കുക, ചുറ്റും വാക്വമുള്ള ഇവാകുവേറ്റഡ് ടൈപ്പില്‍ നിന്നും ഒരിക്കല്‍ ചൂടായ വെള്ളത്തില്‍ നിന്നും ചൂടൊരിക്കലും പുറത്ത് പോകില്ല എന്നാല്‍ ഫ്ലാറ്റ് ടൈപ്പില്‍ രാത്രികാലത്ത് ചൂട് നഷ്ടപ്പെടുന്നു.

രണ്ട് തരത്തിലുള്ളതും താരദമ്യം ചെയ്താല്‍, ഡെല്‍ഹിപോലുള്ള സ്ഥലങ്ങളില്‍ ഫ്ലാറ്റ് ടൈപ്പും കേരളം പോലുള്ള സ്ഥലങ്ങളിലേക്ക്‌ എവാകുവേറ്റഡ് ടൈപ്പ് സോളാര്‍ വാട്ടര്‍ ഹീറ്ററുമാണുത്തമം.

സ്റ്റോറേജ് ടാങ്ക്

എത്ര ഗുണമുള്ള സോളാര്‍ കളക്‌ടറായാലും , ഗുണനിലവാരമില്ലാത്ത ടാങ്കായാല്‍, ചൂടുവെള്ളം നട്ടുച്ചക്ക് മാത്രമേ ലഭിക്കൂ. 
നല്ല ടാങ്കെന്നാല്‍ , നിര്‍മ്മിക്കാനുപയോഗിച്ച മെറ്റീരിയല്‍ നല്ലെതെന്നാണര്‍ത്ഥം.

ഉള്ളീലെ ടാങ്ക് സ്റ്റൈന്ലെസ്സ് സ്റ്റീലുകൊണ്ടുണ്ടാക്കിയതല്ലെങ്കില്‍ ഉള്ളീല്‍ തുരുമ്പെടുത്ത് നശിക്കുമെന്ന് പറയേണ്ടതില്ലല്ലോ.  സ്റ്റൈന്ലെസ്സ് മെറ്റീരിയല്‍ പോലെത്തന്നെ തിക്ക്‌നസ്സും വളരെ പ്രധാനമാണ്‌.

തിക്ക്‌നസ്സ് കുറഞ്ഞ ടാങ്കുണ്ടാക്കിയാല്‍  പ്രഷറില്‍  ഇന്‍സുലേഷന്‍ പഫ് നിറക്കുന്ന സമയം ടാങ്കിന്റെ ജോയിന്റ് വിടുന്നതിനാല്‍ കുറവ് ഇന്‍സുലേഷന്‍
PUF മാത്രമേ നിറക്കാന്‍ സാധിക്കൂ, അതാവട്ടെ, താപ നഷ്ടമുള്ള ഒരു ടാങ്കാവും നിര്‍മ്മിക്കാനാവുക.

0.5 എം.എം തിക്ക്‌നസ്സുള്ള സ്റ്റൈന്ലെസ്സ് സ്റ്റീല്‍ ടാങ്കാണുള്ളീലെന്നുറപ്പുവരുത്തണം.
മാത്രമല്ല വെല്‍ഡെഡായതല്ലെങ്കില്‍  ( പ്രസ്സ് ടൈപ്പ് ജോയിന്‍റ്റ്)  ഒരു വര്‍ഷക്കാലവും വേനല്‍ കാലവും കഴിഞ്ഞല്‍ ഉള്ളീലെ ടാങ്ക് ജോയിന്റ് വിടാന്‍ സാധ്യതയുണ്ട്.
അതായത് ചുരുങ്ങിയതൊരു പത്ത് വര്‍ഷം നന്നായി പ്രവര്‍ത്തിക്കണമെങ്കില്‍ 0.5 എംഎം തിക്ക്‌നസ്സുള്ള സ്റ്റൈന്‍ലെസ്സ് ടാങ്കുള്ള, വെല്‍ഡ് ചെയ്ത് ഉള്‍ടാങ്കായിരിക്കണം.

ഇന്‍സുലേഷന്‍ തിക്ക് നസ്സ്:

ടാങ്കില്‍ നിറയുന്ന ചൂടുവെള്ളത്തിന്റെ ചൂട് നഷ്ടപ്പെടാതെ സൂക്ഷിക്കുന്നത് ഇന്‍സുലേഷനാണ്‌. 
ചുരുങ്ങിയത് 50 എംഎം തിക്ക്‌നസ്സുള്ള ഹൈഡെന്‍സിറ്റി PUF ഇന്‍സുലേഷനില്ലെങ്കില്‍ രാവിലെ ചൂടുവെള്ളം കിട്ടില്ല

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം , വെറൂതെ 50എംഎം തിക്ക്‌നസ്സ് എന്നുപറഞ്ഞതുകൊണ്ടാവില്ല, ഹൈ ഡെന്‍സിറ്റിയെന്നുറപ്പുവരുത്തണം.

ഡെന്‍സിറ്റി ഇല്ലാതെ 50എംഎം ഇന്‍സുലേഷന്‍ ഉണ്ടായാല്‍ ചൂട് പിടിച്ചുനിര്‍ത്താനാവില്ല മാത്രമല്ല, ഒരു വര്‍ഷം ചൂടും വര്‍ഷവും വന്നാല്‍ ഇന്‍സുലേഷന്‍ ബ്രേക്കാവും തുടര്‍ന്ന് ടാങ്ക് നശിക്കും.

മനസ്സിലാക്കുക, ഉള്ളീലെ ടാങ്കിന്‌ തിക്ക്‌നസ്സ് കുറവാണെങ്കില്‍ വെല്‍ഡ് ചെയ്യാന്‍ സാധിക്കില്ല, അപ്പോള്‍ പ്രെസ്സ് ചെയ്തേ ടാങ്കുണ്ടാന്‍ സാധിക്കൂ, അങ്ങിനെ ടാങ്കുണ്ടാക്കുമ്പോള്‍, ഇന്‍സുലേഷന്‍ PUF Correct  ഡെന്‍സിറ്റിയില്‍ നിറക്കാന്‍ സാധിക്കില്ല ചുരുക്കത്തില്‍ എല്ലാം ബന്ധപ്പെട്ട് കിടക്കുന്നു എന്ന് മനസ്സിലായല്ലോ.

ഫ്രെയിമ്

സ്റ്റോറേജ് ടാങ്കും കളക്‌ടറും കഴിഞ്ഞാല്‍ പിന്നെ നോക്കേണ്ടത് ഫ്രെയിമാണ്‌, എല്ലായിപ്പോഴും വെയിലും മഴയും കൊണ്ട് പുറത്തിരിക്കുന്ന ഒന്നാണ്‌ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ അതുകൊണ്ട്‌ തന്നെ നല്ല കനത്തിലുള്ള ഫ്രെയിമല്ലെങ്കില്‍ പെട്ടെന്ന് തന്നെ തുരുമ്പെടുത്ത് നശിക്കും.

ഏത് കമ്പനിയില്‍ നിന്നും സോളാര്‍ വാട്ടര്‍ ഹീറ്റര്‍ വാങ്ങുമ്പോളൂം മുകളില്‍ സൂചിപ്പിച്ചതെല്ലാം കൃത്യമായി മനസ്സിലാക്കിയതിനു ശേഷം മാത്രം വാങ്ങുക  എന്നാല്‍, മുകളില്‍ സൂചിപ്പിച്ചതൊക്കെത്തന്നെയാണ്‍ തങ്ങളുടെ സോളാര്‍ വാട്ടര്‍ ഹീറ്ററെന്ന് പറഞ്ഞാല്‍ ഉപഭോക്താവിന്‌ തുറന്നുനോക്കി വിലയിരുത്താനാവില്ലല്ലോ അവിടെയാണ്, സര്‍ട്ടിഫിക്കറ്റുകളുടെ പ്രസക്തിയിരിക്കുന്നത്.

നല്ല സോളാര്‍ വാട്ടര്‍ ഹീറ്ററിന്റെ  ഗുണനിലവാരം കാശ്ചയില്‍ തന്നെ മനസ്സിലാക്കാം, ഗുണനിലവാരം ഉറപ്പുവരുത്തിയ സര്‍ട്ടിഫിക്കറ്റുള്ളതോ അല്ലെങ്കില്‍ കാലങ്ങളായുപയോഗിച്ച് തൃപ്തിയുള്ളവരോടോ അന്‍വേഷിച്ച് മാത്രം സോളാര്‍ വാട്ടര്‍ ഹീറ്റര്‍ വാങ്ങുക അല്ലാത്ത പക്ഷം നിങ്ങള്‍ക്ക്‌  നഷ്ടമാകുക പണവും ടെറസ്സിലെ സ്ഥലവുമാകും.

Important:

A good quality / reliable solar water heater will have the following:
For Kerala -  ETC is better than  flat type, reasons above.
Inner tank material : stainless steel with thickness 0.5 mm welded
Insulation thickness : 50mm High density PUF which is very important
Heavy mounting frame
The best way is , verify with those who have used for years.
For any information regarding solar water heater / solar energy please contact info@kaltechenergy.com
സോളാര്‍ വാട്ടര്‍ ഹീറ്ററെ പറ്റിയ്യൊ സാങ്കേതികത്തെപറ്റിയോ സോളാര്‍ എനര്‍ജിയെപറ്റിയോ അറിയണമെന്നുണ്ടെങ്കില്‍ ബന്ധപ്പെടുക 
© copyright protected info@kaltechenergy.com

No comments:

Post a Comment

About Me

My photo
Dubai, Dubai, United Arab Emirates
This blog offers insights into different types of solar water heating solutions, solar PV systems, integrated solar energy solutions, and the latest technological advancements.